വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആരോഗ്യസ്ഥിതി ഗുരുതരമെന്ന് റിപ്പോര്‍ട്ട്. ഇരു ശ്വാസകോശങ്ങളിലും ന്യൂമോണിയ ബാധിച്ച മാര്‍പ്പാപ്പ റോമിലെ ജെമിലി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. പ്രായാധിക്യം രോഗത്തെ കൂടുതല്‍ സങ്കീര്‍ണമാക്കിയതായാണ് റിപ്പോര്‍ട്ട്.
ബ്രോങ്കൈറ്റിസ് ബാധയെ തുടര്‍ന്ന് വെള്ളിയാഴ്ചയോടെ പോപ്പിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് ആരോഗ്യസ്ഥിതി മോശമാവുകയായിരുന്നു.
രോഗം മൂര്‍ച്ഛിച്ച സാഹചര്യത്തില്‍ ഈയാഴ്ചത്തെ മാര്‍പ്പാപ്പയുടെ ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കിയിട്ടുണ്ട്. ചെറുപ്പത്തില്‍ ശ്വാസകോശ അണുബാധയെ തുടര്‍ന്ന് മാര്‍പ്പാപ്പയുടെ ശ്വാസകോശത്തിന്റെ ഒരു ഭാഗം നീക്കം ചെയ്തിരുന്നു.