വത്തിക്കാൻ സിറ്റി: ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങൾ ഉടനടി അവസാനിപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ. ഗാസ മുനമ്പിൽ ഇസ്രയേൽ ബോംബാക്രമണം പുനരാരംഭിച്ചതിൽ താൻ ദുഃഖിതനാണെന്നും ആയുധങ്ങൾ താഴെവച്ച് സമാധാന ചർച്ച പുനരാരംഭിക്കാനുള്ള ധൈര്യം കാണിക്കണമെന്നും മാർപാപ്പ ആവശ്യപ്പെട്ടു.
റോമിലെ ജെമെല്ലി ആശുപത്രിയിലെ ബാൽക്കണിയിലെത്തി ഫ്രാൻസിസ് മാർപാപ്പ പൊതുജനത്തെ കൈവീശി അഭിവാദ്യം ചെയ്തു. ശ്വാസകോശ അണുബാധയെ തുടർന്ന് ചികിത്സയിലായിരുന്ന ഫ്രാൻസിസ് മാർപാപ്പ കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്. പൂർണ്ണ വിശ്രമമാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്.