വാഷിങ്ടണ്‍: ആശങ്ക പ്രകടിപ്പിച്ച് മുൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ വിടവാങ്ങല്‍ പ്രസംഗം. അധികാരം സമ്പന്നരില്‍ കേന്ദ്രീകരിക്കുന്നു എന്നും അത് ജനാധിപത്യത്തിനും തുല്യ അവകാശങ്ങള്‍ക്കും ഭീഷണിയാകുന്നു എന്നും ജോ ബൈഡന് ആശങ്ക അറിയിച്ചു. ജനാധിപത്യ സ്ഥാപനങ്ങള്‍ ശക്തിപെടുത്തണമെന്നും ബൈഡൻ പറഞ്ഞു.
ഡൊണാള്‍ഡ് ട്രംപിന്റെ കീഴില്‍ സമ്പന്നരുടെ ഭീഷണിക്കെതിരെയും ജാഗ്രത ഉണ്ടാകണമെന്നും ബൈഡന് മുന്നറിയിപ്പ് നല്കി. ഓവല്‍ ഓഫീസില്‍ വെച്ചായിരുന്നു ബൈഡന്റെ പ്രസംഗം. ബൈഡൻ അടുത്ത ആഴ്ച സ്ഥാനം ഒഴിയും.