നിരൂപക പ്രശംസ നേടിയ പ്രശസ്ത നോവലായ ഫ്രാൻസിസ് ഇട്ടിക്കോരക്ക് രണ്ടാം ഭാഗം വരുന്നു. ഗ്രന്ഥ കർത്താവ് ടി ഡി രാമകൃഷ്ണൻ തന്നെയാണ് വായനക്കാർക്കായി ഈ വാർത്ത പങ്കുവെച്ചത്. കോരപ്പാപ്പന് സ്തുതിയായിരിക്കട്ടെ എന്ന് പേരിട്ടിരിക്കുന്ന പുതിയ നോവലിന്റെ എഴുത്ത് പുരോഗമിക്കുകയാണ് .
ആദ്യ ഡ്രാഫ്റ്റ് എഴുതി കഴിഞ്ഞെന്നും, അതിൽ ചില മാറ്റങ്ങൾ വരുത്താനുള്ള ഗവേഷണങ്ങളിൽ ആണ് അദ്ദേഹമെന്നും അറിയിച്ചു. ടെക്നോളജിയുടെ സാധ്യത എഴുത്തിലേക്ക് ഉപയോഗിച്ചതിൽ വിമർശനവും അതെ സമയം പ്രശംസയും ലഭിച്ച പുസ്തകമാണ് ഫ്രാൻസിസ് ഇട്ടിക്കോര.
കോരമാരുടെ പൂർവ ചരിത്രമറിയാൻ നടത്തുന്ന ശ്രമങ്ങളാണ് നോവലിലുള്ളത്. ഒരു ദശാബ്ദത്തിനു ശേഷം ഇട്ടിക്കോരക്ക് ഒരു രണ്ടാം ഭാഗം വരുമ്പോൾ ഈ 15 വർഷത്തിൽ ടെക്നോളജിയിലും മറ്റും വന്ന മാറ്റങ്ങൾ എഴുത്തിന്റെ പശ്ചാത്തലത്തിലും എഴുത്തിലും പ്രതിഫലിക്കുമെന്നാണ് ടി ഡി രാമകൃഷ്ണൻ പറയുന്നത്.