അമേരിക്കയ്ക്ക് മുമ്പിൽ നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ സർക്കാരും നാണംകെട്ട് കീഴടങ്ങിയെന്നും ,അധിക തിരുവാക്കെതിരെ പോലും മോദി സംസാരിച്ചില്ലെന്നും സിപിഎം മുതിർന്ന നേതാവും പിബി കോഡിനേറ്ററുമായ പ്രകാശ് കാരാട്ട്. അമേരിക്ക പകരച്ചുങ്കം ഏർപ്പെടുത്തിയ പല രാജ്യങ്ങളിലെയും നേതാക്കന്മാർ പ്രതിഷേധം അറിയിച്ചു പക്ഷെ നരേന്ദ്ര മോദി ഒരു വാക്ക് കൊണ്ട് പോലും പ്രതികരിച്ചില്ലെന്നും ,അമേരിക്കയ്ക്കയ്ക്ക് മുമ്പിൽ കീഴടങ്ങിയെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. ഇന്ത്യയിൽനിന്ന് അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് 26 ശതമാനമാണ് ട്രംപ് പകരച്ചുങ്കം ചുമത്തിയിരിക്കുന്നത്.
അതേസമയം തീരുവയുമായി ബന്ധപ്പെട്ട കാര്യത്തിൽ ഇന്ത്യയുമായി ഇടപെടാൻ വളരെ ബുദ്ധിമുട്ടാണെന്ന് പറഞ്ഞ ട്രംപ്, യുഎസ് ഉത്പന്നങ്ങൾക്കുമേൽ ഇന്ത്യ 52 ശതമാനം തീരുവയാണ് ചുമത്തുന്നതെന്നും കൂട്ടിച്ചേർത്തിരുന്നു.വിവിധ രാജ്യങ്ങൾ യുഎസിന് മേൽ ചുമത്തുന്ന ചുങ്കവും യുഎസ് തിരിച്ച് ചുമത്തുന്ന ചുങ്കവും ഉൾപ്പെട്ട പട്ടിക ഇന്നലെയാണ് ട്രംപ് വൈറ്റ് ഹൗസിൽ പുറത്തുവിട്ടത് .ഇന്ത്യക്ക് കനത്ത തിരിച്ചടിയാകുന്നതാണ് ട്രംപിന്റെ തീരുമാനം. ‘ഡിസ്ക്കൗണ്ടുള്ള പകരചുങ്കം’ എന്ന് പറഞ്ഞാണ് ഇന്ത്യക്ക് മേല് 26 ശതമാനം തീരുവ ചുമത്തിയിരിക്കുന്നത്. അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് അന്യായ ഇറക്കുമതിതീരുവ ഈടാക്കുന്നുവെന്ന് ആരോപിച്ചാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്കെതിരെ തിരിച്ചടിത്തീരുവ പ്രഖ്യാപിച്ചത്.