ഭ്രമയുഗത്തിന്റെ ശേഷം രാഹുൽ സദാശിവൻ പ്രണവ് മോഹൻലാൽ കൂട്ടുക്കെട്ടിൽ ഒരു ഹൊറര്‍ ചിത്രം എത്തുന്നു എന്ന വാർത്ത നേരെത്തെ വന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗ് ഏപ്രിലിൽ ആരംഭിക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. വടകര, കൊച്ചി എന്നിവിടങ്ങളിലായിരിക്കും ചിത്രീകരണം എന്നാണ് സൂചന. നൈറ്റ് ഷിഫ്റ്റ് സ്റ്റൂഡിയോസും വൈ നോട്ട് സ്റ്റുഡിയോസുമാണ് ചിത്രം നിര്‍മിക്കുന്നത് എന്നാൽ ഇതുമായി ബന്ധപ്പെട്ട ഔദ്യോഗീക പ്രഖ്യാപനങ്ങൾ ഒന്നും പുറത്ത് വന്നിട്ടില്ല.
ഭൂതകാലം ,ഭ്രമയുഗം എന്നി ചിത്രങ്ങൾക്ക് ശേഷം രാഹുലിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന മൂന്നാമത്തെ ഹൊറര്‍ ചിത്രമായിരിക്കുമിത്. ഇദ്ദേഹത്തിന്റെ ചിത്രങ്ങളായ റെഡ് റെയ്നും, ഭൂതകാലവും നിരൂപക പ്രശംസ നേടിയിട്ടുണ്ടെങ്കിലും ഭ്രമയുഗത്തിലൂടെയാണ് പ്രശസ്തി ആർജിച്ചത്.