നടൻ കലാഭവൻ പ്രജോദ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം” പ്രേമപ്രാന്ത് ” എന്ന റൊമാന്റിക് കോമഡി ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി. പ്രശസ്ത താരം നിവിൻ പോളി അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ
എബ്രിഡ് ഷൈന്റെ മകൻ ഭഗത് ആദ്യമായി നായകനായി അഭിനയിക്കുന്നു. എബ്രിഡ് ഷൈൻ തിരക്കഥയെഴുതുന്ന ഈ ചിത്രത്തിന്റെ സംഗീത സംവിധാനം ഇഷാൻ ചാബ്ര നിർവ്വഹിക്കുന്നു.
2014-ൽ റിലീസായ “1983” എന്ന നിവിൻ പോളി ചിത്രത്തിൽ ബാലതാരമായിട്ടാണ് ഭഗത് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. 2021-ൽ റിലീസായ “മ്യാവൂ “സൗബിൻ-ലാൽ ജോസ് ചിത്രത്തിലും ഭഗത് ശ്രദ്ധേയമായ വേഷത്തിൽ അഭിനയിച്ചു. മിമിക്രിയിലൂടെ സിനിമാഭിനയിലെത്തിയ കലാഭവൻ പ്രജോദിന്റെ ആദ്യ സിനിമ, 2002-ൽ പുറത്തിറങ്ങിയ ലാൽ ജോസ്-ദിലീപ് ചിത്രമായ മീശമാധവൻ ആയിരുന്നു. അഭിനയിച്ചു. നായികയുടെയും മറ്റു അഭിനേതാക്കളുടെയും നിർണ്ണയം പുരോഗമിക്കുന്നു.