ഹൈദ്രബാദ് : യുവനടി കുറുഗന്തി അപ്സരയെ കൊലപ്പെടുത്തി മൃതദേഹം സെപ്റ്റിക് ടാങ്കില്‍ മറവ് ചെയ്ത കേസിൽ പൂജാരി അറസ്റ്റിൽ. പൂജാരിയായ അയ്യഗരി വെങ്കട സായ് കൃഷ്ണയാണ് അപ്സരയെ കൊലപ്പെടുത്തിയത്. രണ്ടുവർഷങ്ങൾക്ക് മുന്‍പാണ് അപ്സരയുടെ കൊലപാതകം നടക്കുന്നത്. ക്ഷേത്രത്തിൽ വെച്ചാണ് സായി കൃഷ്ണയും അപ്സരയും തമ്മിൽ കാണുന്നതും പ്രണയത്തിലാകുന്നതും. എന്നാല്‍ ഇതിനിടെ അപ്സര തന്നെ വിവാഹം കഴിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടത് സായ് കൃഷ്ണയെ പ്രകോപിപ്പിക്കുകയായിരുന്നു ഇതായിരുന്നു പിന്നീട കൊലപാതകം എന്ന ക്രൂരകൃത്യത്തിൽ കലാശിച്ചത്.
കോയമ്പത്തൂരിലേക്ക് യാത്ര ചെയ്യാനിരുന്ന അപ്സരയെ വിമാനത്താവളത്തിലേക്ക് കൊണ്ടുവിടാം റഞ്ഞ് സായ് കൃഷ്ണ മറ്റൊരു സ്ഥലത്തേക്ക് എത്തിച്ച് ഇവരെ കൊലപ്പെടുത്തുകയായിരുന്നു. ശ്വാസം മുട്ടിച്ചും ,കല്ലുകൊണ്ട് തലക്കടിച്ചായിരുന്നു അപ്സരയെ കൊല്ലപ്പെടുത്തിയത്. പിന്നീട പ്രതി മൃതദേഹം കവറില്‍ പൊതിഞ്ഞ് രണ്ട് ദിവസം കാറില്‍ സൂക്ഷിച്ചു. മൃതദേഹത്തില്‍ നിന്നുള്ള ദുര്‍ഗന്ധം തടയാന്‍ റൂം ഫ്രഷ്നറുകള്‍ ഉപയോഗിക്കുകയും ചെയ്തു. പിന്നീട് ക്ഷേത്രത്തിനടുത്തുള്ള മാന്‍ഹോളില്‍ തള്ളി.
എന്നാൽ ഇയാൾ മാന്‍ഹോളില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നതായി പറഞ്ഞ് രണ്ട് ട്രക്ക് മണ്ണ് കൊണ്ടുവന്ന് മാന്‍ഹോള്‍ നിറച്ച് സിമന്റ് ഉപയോഗിച്ച് അടയ്ക്കുകയായിരുന്നു. അപ്സരയെ കാണാതായി എന്ന് ഇയാള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.അപ്സരയുടെ അമ്മയുടെ സഹോദരന് എന്ന ഇയാൾ അപ്സരയെ കാണാനില്ല എന്ന പറഞ്ഞ് പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ അന്വേഷണത്തിനിടയിൽ സായ് കൃഷ്ണയുടെ മൊഴിയില്‍ പൊരുത്തക്കേടുകള്‍ ശ്രദ്ധിച്ച പൊലീസ് കൂടുതല്‍ ചോദ്യം ചെയ്യുകയും പ്രതി കുറ്റം സമ്മതിക്കുകയുമായിരുന്നു.