സവർക്കറുടെ പേരിലുള്ള കോളേജ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രിക്ക് ക്ഷണം. ഡൽഹി സർവലാശാലയ്ക്ക് കീഴിലെ സവർക്കരുടെ പേരിലുള്ള കോളേജിൻ്റെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി കല്ലിടൽ ചടങ്ങ് നിർവഹിക്കുമെന്ന് റിപ്പോർട്ടുകൾ.
എക്സിക്യൂട്ടീവ് കൗൺസിൽ 2021 ൽ അംഗീകരിച്ച നജ്ഫ്ഗഡിലെ സവർക്കർ കോളേജ് കല്ലിടൽ ചടങ്ങിന് പ്രധാനമന്ത്രിക്ക് ക്ഷണം നൽകിയിട്ടുണ്ടെന്നും പിഎം ഓഫീസിൽ നിന്നുള്ള സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണെന്നും സർവലാശാല അധികൃതർ അറിയിച്ചു.