ഡല്‍ഹി: ക്രൈസ്തവ വിശ്വാസികൾക്കൊപ്പം ക്രിസ്മസ് ആഘോഷത്തിൽ പങ്കുചേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബി.ജെ.പിയിലേക്ക് ക്രൈസ്തവരെ അടുപ്പിക്കാന്‍ നിരന്തരശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ് പ്രധാനമന്ത്രി സി.ബി.സി.ഐ. ആസ്ഥാനത്ത് എത്തുന്നത്. കനത്ത സുരക്ഷയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഒരുക്കിയിരുന്നത്.
ഇന്ന് (തിങ്കളാഴ്ച) വൈകുന്നേരം ആറുമണിയോടെ പ്രധാനമന്ത്രി ഡല്‍ഹി ബിഷപ്പ് കോണ്‍ഫറന്‍സ് ആസ്ഥാനത്തേക്കെത്തി ചേർന്നു. സി.ബി.സി.ഐ. (കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ) അധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ നേതൃത്വത്തിലാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. തുടര്‍ന്ന് നടന്ന ക്രിസ്മസ് ആഘോഷ പരിപാടിയില്‍ പ്രധാനമന്ത്രി പങ്കെടുത്തു. ആഘോഷത്തിൽ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും ഭാഗമായി. ചടങ്ങില്‍ പ്രധാനമന്ത്രി ക്രിസ്മസ് സന്ദേശം നല്‍കും. ഇതാദ്യമായാണ് ഇന്ത്യയിലെ കത്തോലിക്കാ സഭയുടെ ആസ്ഥാനത്ത് ഒരു പ്രധാനമന്ത്രി പരിപാടിയിൽ പങ്കെടുക്കുന്നത്.