വലിയ വിവാദങ്ങൾക്കും വിമർശനങ്ങൾക്കുമാണ് ‘ലൂസിഫർ’ ഫ്രാഞ്ചൈസിൻ്റെ രണ്ടാം ഭാഗമായ എംബുരാൻ വഴിവെച്ചത്. വിവാദങ്ങളും വിമർശനങ്ങളും കൊണ്ട് ചിത്രം നിറഞ്ഞു നിൽക്കുകയാണെങ്കിലും കേരളത്തിലുടനീളം പ്രദർശനം മികച്ച രീതിയിൽ തന്നെയാണ് തുടരുന്നത് . അതേസമയം ചിത്രത്തോടനുബന്ധിച്ച് ഒരു പുതിയ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ പ്രിത്വിരാജ്.
അവസരമുണ്ടായാല്‍ എമ്പുരാന്റെ മേക്കിംഗിനെ കുറിച്ച് പറയുന്ന 90 മിനിട്ട് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി നിര്‍മിക്കാൻ ആലോചനയുണ്ടെന്നാണ് ബുക്ക് മൈ ഷോയ്ക്ക് നല്കിയ അഭിമുഖത്തിൽ പ്രിത്വിരാജ് വ്യക്തമാക്കിയത്. ഒരുപാട് ഫിലിം മേക്കേഴ്സിനെ അത് സഹായകമാകും എന്നും അവര്‍ക്ക് ആ ഡോക്യുമെന്ററി കണ്ട് ഒരുപാട് കാര്യങ്ങള്‍ മനസ്സിലാക്കാനാകും എന്നും പ്രിത്വിരാജ് അഭിമുഖത്തിൽ പറഞ്ഞു.