മേഘ്ന ഗുൽസാർ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ പൃഥ്വിരാജ് വീണ്ടും ബോളിവുഡിലേക്ക്. കരീന കപൂർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ള ചിത്രത്തിൽ പോലീസ് കഥാപാത്രമായിട്ട് ആയിരിക്കും പൃഥ്വിരാജ് എത്തുക എന്നാണ് റിപ്പോർട്ടുകൾ.
ആയുഷ്മാൻ ഖുറാനെയും സിദ്ധാർഥ് മൽഹോത്രയും സമയക്കുറവ് മൂലം നിരസിച്ച വേഷത്തിലേക്കാണ് പൃഥ്വി എത്തുന്നത്. ബഡെ മിയാൻ ചോട്ടെ മിയാൻ എന്ന ഹിന്ദി ചിത്രമാണ് പൃഥ്വിരാജിന്റെ അവസാനമായി ഹിന്ദിയിൽ പുറത്തിറങ്ങിയ ചിത്രം.
പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത ഈ ചിത്രം സാം ബഹദൂർ എന്ന ചിത്രത്തിന് ശേഷം മേഘ്ന ഗുൽസാർ സംവിധാനം ചെയ്യുന്നതാണ്. രാസി, ചപക്, എന്നിവ മേഘ്നയുടെ മറ്റ് പ്രധാന സിനിമകളാണ്.