വയനാട് ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന് ശേഷം പ്രിയങ്കാ ഗാന്ധിയും, രാഹുല്‍ ഗാന്ധിയും ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരെ സംസ്കരിച്ച പുത്തുമല സന്ദര്‍ശിക്കും. വയനാട് കന്നിയങ്കത്തിനിറങ്ങുന്ന പ്രിയങ്ക നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. വമ്പന്‍ റോഡ് ഷോയോടെയായിരുന്നു പ്രിയങ്കയുടെ പത്രികാ സമര്‍പ്പണം.
രാവിലെ 11 മണിക്ക് കല്‍പ്പറ്റ ന്യൂ ബസ് സ്റ്റാന്‍ഡില്‍ നിന്ന് ആരംഭിച്ച റോഡ് ഷോയില്‍ പതിനായിരങ്ങള്‍ അണിനിരന്നു. പ്രിയങ്കയ്ക്ക് ഒപ്പം, സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖര്‍ഗെയും കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും റോഡ് ഷോയില്‍ സജീവമായിരുന്നു.