ന്യൂഡല്‍ഹി: ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങളെ അപലപിച്ച് വയനാട് എംപി പ്രിയങ്കാ ഗാന്ധി. ഇസ്രയേലിന്റേത് ചോര മരവിപ്പിക്കുന്ന കൊടും കൊലയാണെന്നും ഭരണകൂടം ഭീരുക്കളാണെന്നും പ്രിയങ്ക പറഞ്ഞു. സാമൂഹ്യമാധ്യമമായ എക്സിലായിരുന്നു പ്രിയങ്ക പ്രതികരണം നടത്തിയത്.
സ്വന്തം സത്യത്തെ അഭിമുഖീകരിക്കാനുള്ള കഴിവില്ലായ്മയാണ് ഇസ്രയേല്‍ നടത്തുന്നതെന്നും 400ഓളം പേരെ കൊലപ്പെടുത്തിയ ഇസ്രയേല്‍ നടപടിക്കെതിരെ മനുഷ്യത്വം അവര്‍ക്ക് ഒന്നുമല്ലെന്നും തെളിയിക്കുന്നതെന്നും പ്രിയങ്ക കുറിച്ചു. അതേസമയം ആക്രമങ്ങളെ അഭിമുഖീകരിക്കുന്ന
പലസ്തീനികളുടെ ധീരതയെ പ്രിയങ്ക പ്രശംസിച്ചു.
സ ങ്കല്‍പ്പിക്കാന്‍ സാധിക്കാത്ത ബുദ്ധിമുട്ടുകളാണ് അവര്‍ അനുഭവിച്ചതെന്നും എന്നിട്ടും അവരുടെ മനസ് അചഞ്ചലമായി നില്‍ക്കുന്നുവെന്നും പറഞ്ഞ പ്രിയങ്ക സത്യമേവ ജയതേയെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.