ന്യൂഡൽഹി : ശമ്പളവർദ്ധനവടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സമരം ചെയ്യുന്നു ആശാപ്രവർത്തക്കർക്ക് പിന്തുണയുമായി വയനാട് എംപി പ്രിയങ്ക ഗാന്ധി. ആശാപ്രവർത്തക്കർ കേരളത്തിലെ ആരോഗ്യ മേഖലയുടെ നട്ടെല്ലാണെന്നും പ്രിയങ്ക എക്സിൽ കുറിച്ചിരുന്നു . ആശാപ്രവർത്തക്കാരുടെ സേവനം , സഹിഷ്ണുത, ത്യാഗം എന്നിവയുടെ ബഹുമാനിക്കുന്നെന്നും കൂടാതെ ആശമാരുടെ സമരം ഞങ്ങളുടേതു കൂടിയാണെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.
അവർ ഉയർത്തിപ്പിടിച്ച സംവിധാനം അവരെ ഉപേഷിച്ചെന്നും അവരുടെ നിസ്വാർത്ഥ സേവനത്തെ ബഹുമാനിച്ചുകൊണ്ട് അവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു എന്നുമാണ് പ്രിയങ്ക ഗാന്ധി എക്സിൽ കുറിച്ചത് . അതേസമയം നാളെ സർക്കാരും ആശാവർക്കർമാരും തമ്മിൽ വീണ്ടും ചർച്ച നടത്തും . മൂന്നാം തവണയാണ് സർക്കാരും ആശമാരും തമ്മിലുള്ള ചർച്ച നടത്തുന്നത് . നാളെ വൈകിട്ട് മൂന്ന് മണിക്ക് ആകും ചര്‍ച്ച നടത്തുക . ചർച്ചയിൽ പ്രതീക്ഷയുണ്ടെന്നും ആവശ്യങ്ങള്‍ മുന്നോട്ട് വെക്കുമെന്നും സമരം ചെയ്യുന്ന ആശമാര്‍ പറഞ്ഞു.