ഉപതെരഞ്ഞടുപ്പിന്റെ പശ്ചാത്തലത്തിൽ വയനാട് ലോക്സഭ പരിധിയിൽ ഉൾപ്പെടുന്ന തിരുവമ്പാടി നിയോജകമണ്ഡലത്തിൽ ഇന്ന്( നവംബർ 12 ) വൈകീട്ട് 6 മുതൽ നാളെ വൈകീട്ട് 6 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ മജിസ്ട്രേറ്റും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ജില്ലാ കളക്ടറുമായ സ്നേഹിൽ കുമാർ സിംഗ്.
ഈ കാലയളവിൽ റാലികൾ, പൊതുയോഗങ്ങൾ, ജാഥകൾ എന്നിവ പാടില്ല. ഉത്തരവ് പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ സ്റ്റാറ്റിക് സർവൈലൻസ് സംഘം, ഫ്ലൈയിങ്ങ് സ്ക്വാഡ് എന്നിവ രംഗത്തുണ്ടാകും. നിരോധനാജ്ഞ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.