കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല മലയാളവിഭാഗം മുൻ മേധാവിയും പ്രമുഖ ഭാഷാപണ്ഡിതനുമായിരുന്ന ഫാറൂഖ് കോളജ് തിരിച്ചിലങ്ങാടി വാണിയിൽ ഏഴിക്കര തറമേൽ ഡോ.ടി.ബി. വേണുഗോപാലപ്പണിക്കർ (79) അന്തരിച്ചു. അധ്യാപകൻ, ഭാഷാശാസ്ത്രജ്ഞൻ, വൈയാകരണൻ എന്നീ നിലകളിൽ പ്രശസ്തനായ വേണുഗോപാലപ്പണിക്കർക്ക് കേന്ദ്ര, കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
ഭാര്യ: പ്രഫ. പി.രാജലക്ഷ്മി (റിട്ട. മലയാളം വിഭാഗം പ്രഫസർ, മീഞ്ചന്ത ഗവ. ആർട്സ് കോളജ്). മക്കൾ: കണ്ണൻ (ഓൺമനോരമ, കോട്ടയം). ആതിര (നർത്തകി). മരുമക്കൾ: സജന, രാജേഷ് (സോഫ്റ്റ് വെയർ എൻജിനീയർ തിരുവനന്തപുരം). സംസ്കാരം വ്യാഴം രാവിലെ 10ന് കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തിൽ.