ബലാത്സംഗക്കേസില്‍ എംഎല്‍എ മുകേഷിനെ സംരക്ഷിച്ച് സിപിഐഎം.ഇന്ന് ചേര്‍ന്ന അവൈലബിള്‍ സെക്രട്ടറിയേറ്റ് യോഗത്തില്‍ ഇക്കാര്യത്തില്‍ ധാരണയായി.മുകേഷില്‍ നിന്നും രാജി ആവശ്യപ്പെടേണ്ടതില്ലെന്ന തീരുമാനത്തിലാണ് സിപിഐഎം.
സിപിഐ മുകേഷിന്റെ രാജി ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നതിനിടെയാണ് നടന്ന സംരക്ഷിക്കുന്ന നിലപാട് പാര്‍ട്ടി സ്വീകരിക്കുന്നത്.സിപിഐ സംസ്ഥാന നേത്യത്വം ആവശ്യം ഉന്നയിക്കാത്താതിനാലാണ് ആനിരാജയും പ്രകാശ് ബാബുവും ഉള്‍പ്പെടെയുളളവരുടെ ആവശ്യത്തെ കണക്കിലെടുക്കേണ്ടതില്ലെന്ന തീരുമാനത്തിലെത്തിയത്.