ഡോ. ബി.ആർ. അംബേദ്കറിനെതിരായ പരാമർശത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മാപ്പ് പറയണമെന്നും രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് വിജയ് ചൗക്കിൽ നിന്ന് പാർലമെന്റിലേക്ക് ഇന്ത്യാ സഖ്യം പ്രതിഷേധ മാർച്ച് നടത്തി.
രാഹുൽ ഗാന്ധിക്കെതിരെ എഫ്ഐആർ ഫയൽ ചെയ്തതിനെ അപലപിച്ചും സഖ്യം പ്രതിഷേധമുയർത്തി. ബിആർ അംബേദ്കറെ അപമാനിക്കുന്നത് രാജ്യം വെച്ചുപൊറുപ്പിക്കില്ലെന്ന് അറിയാവുന്നതിനാൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഫയൽ ചെയ്ത എഫ്ഐആറിലൂടെ ബിജെപി ശ്രദ്ധ തെറ്റിക്കുകയാണെന്ന് കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി പറഞ്ഞു.