കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഒന്നാം പ്രതി പൾസർ സുനിയുടെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. നടിയെ ആക്രമിച്ചതിന് പിന്നിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്ന് നേരത്തെ പുറത്ത് വന്നതാണ്. ഇപ്പോഴത് സ്ഥിരീകരിക്കുന്ന തരത്തിലുള്ള വെളിപ്പെടുത്തലാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പൾസർ സുനി പറഞ്ഞത് വേദവാക്യമായി കാണേണ്ടെന്നും ക്രിമിനൽ കുറ്റം ചെയ്ത ഒരാളുടെ തന്നെ തുറന്നുപറച്ചിലാണിതെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
നടിയെ ആക്രമിക്കാന്‍ ഒന്നര കോടി രൂപയുടെ ക്വട്ടേഷന്‍ നൽകിയത് ദിലീപ് എന്നാണ് പള്‍സര്‍ സുനി വെളിപ്പെടുത്തിയത്. ദിലീപിന്റെ കുടുംബം തകര്‍ത്തതിന്റെ വൈരാഗ്യത്തിലാണ് ക്വട്ടേഷന്‍ നൽകിയത്. എന്നാൽ വാഗ്ദാനം ചെയ്ത മുഴുവൻ തുക കിട്ടിയില്ലെന്നും ഇനിയും 80 ലക്ഷം രൂപ കിട്ടാനുണ്ടെന്നും ആവശ്യം വരുമ്പോള്‍ പലപ്പോഴായി താന്‍ ദിലീപില്‍ നിന്നും പണം വാങ്ങിയെന്നും സുനി പറഞ്ഞു.
ബലാത്സംഗത്തിലൂടെ അതിജീവിതയെ പൂട്ടുകയായിരുന്നു ലക്ഷ്യമെന്നും അതിക്രമം നടക്കുമ്പോള്‍ താന്‍ ദിലീപിന്റെ നിരീക്ഷണത്തിലായിരുന്നുവെന്നും സുനി പറയുന്നുദിലീപിന്റെ ലക്ഷ്യ. മാത്രമല്ല അതെ ദിവസം എന്താണ് സംഭവിക്കാന്‍ പോകുന്നതെന്നതിനെക്കുറിച്ച് അതിജീവിതയ്ക്ക് അറിയാമായിരുന്നു. അതിക്രമം ഒഴിവാക്കാന്‍ പണം തരാമെന്ന് നടിയും പറഞ്ഞിരുന്നുവെന്നും സുനി വെളിപ്പെടുത്തി.
അതേസമയം പ്രതിയുടെ വേലി[പ്പെടുത്തതിൽ തുടരന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും ആവശ്യപ്പെട്ടു. ക്രിമിനലിന്റെ വെളിപ്പെടുത്തലാണ് പുറത്തുവന്നത്. അതിൽ സത്യാവസ്ഥ ഉണ്ടെങ്കിൽ അന്വേഷണ സംഘം വീണ്ടും അന്വേഷിക്കണം. പുതിയ തെളിവുകൾ ഉണ്ടെങ്കിൽ വിചാരണ വേളയിൽ അവതരിപ്പിക്കണമെന്നും വി ഡി സതീശൻ പറഞ്ഞു.