തൃണമൂൽ കോൺഗ്രസിൽ ചേർന്നതിന് പിന്നാലെ നിലമ്പൂർ എംഎൽഎ പി വി അൻവർ ഫെയ്സ്ബുക്ക് കുറിപ്പുമായെത്തി. നാളെ രാവിലെ 9.30ന് പ്രസ്സ് മീറ്റ് സംഘടിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു. വളരെ പ്രധാനപ്പെട്ട ഒരു കാര്യം അറിയിക്കാനുണ്ടെന്നും പി വി അൻവർ തന്റെ കുറിപ്പിൽ വ്യക്തമാക്കി. നേരത്തെ, അൻവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നതാണെന്ന് പാർട്ടി ഔദ്യോഗികമായി അറിയിച്ചിരുന്നു. പാർട്ടി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയിൽ നിന്ന് അംഗത്വം സ്വീകരിച്ചെന്നും തൃണമൂൽ അറിയിച്ചു. പാർട്ടിയിൽ ചേർന്ന് മുൻപ് അൻവർ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായി ഫോണിൽ സംസാരിച്ചിരുന്നു.