തിയറ്ററിൽ ഇഷ്ടമുള്ള സിനിമ തിരഞ്ഞെടുക്കാൻ പ്രേക്ഷകർക്ക് അവസരം നൽകുന്ന പുതിയ ഫീച്ചർ അവതരിപ്പിച്ച് പിവിആർ ഐനോക്സ്. ‘സ്ക്രീൻഇറ്റ്’ എന്ന ആപ്പിലൂടെ പ്രേക്ഷകർ കാണാൻ ആഗ്രഹിക്കുന്ന സിനിമ, തിയറ്റർ, സമയം എന്നിവ തിരഞ്ഞെടുക്കുകയും, പ്രത്യേക ഷോ ക്രിയേറ്റ് ചെയ്യുകയും ചെയ്യാം. ഈ ഷോയിലേക്ക് സുഹൃത്തുക്കളെയും ബന്ധുക്കളെയും ക്ഷണിക്കാനുള്ള സൗകര്യവും ഇതിൽ ഉൾപ്പെടുന്നു.
പഴയ കാലത്തെ ക്ലാസിക് സിനിമകൾ കുടുംബത്തോടോ സുഹൃത്തുക്കളോടോ കൂടി കാണാൻ ഇത് വലിയൊരു അവസരമായും മാറും. ഷോ ക്രിയേറ്റ് ചെയ്യുന്നതിനായി കുറഞ്ഞത് രണ്ട് ടിക്കറ്റുകൾ ബുക്ക് ചെയേണ്ടതാണ്.
ഓടിടി പ്ലാറ്റ്ഫോമുകളുടെ വളർച്ചയോടെ പരീക്ഷണങ്ങളിലേക്ക് കടക്കുകയാണ് രാജ്യത്തെ മുൻനിര മൾട്ടിപ്ലക്സ് ഗ്രൂപ്പുകൾ. അടുത്തകാലത്ത് റീ-റിലീസ് ചെയ്ത സിനിമകൾ നേടിയ പ്രേക്ഷകശ്രദ്ധയാണ് ‘സ്ക്രീൻഇറ്റ്’ എന്ന പുതിയ ഫീച്ചറിന് പ്രചോദനമായതെന്ന് പിവിആർ വക്താക്കൾ വ്യക്തമാക്കി.