കത്തിപുകയുന്ന വിവാദങ്ങൾക്കിടയിലും ചരിത്രം കുറിക്കുകയാണ് എംമ്പുരാനും അബ്രാം ഖുറേഷിയും . വൻ വിവാദങ്ങൾ ഒരു സ്ഥലത്ത് നടക്കുമ്പോഴും ചിത്രത്തിന്റെ മൂന്നാം വരവിനെയും ചിത്രത്തിലെ പുറം തിരിഞ്ഞ് നിൽക്കുന്ന വില്ലനെയും കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോഴിതാ ഈ ആരാധകരെ ആവേശത്തിലാക്കുന്ന ഒരു വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്.
ലൂസിഫറിന്റെ മൂന്നാം ഭാഗത്തിന്റെ പേര് എന്തായിരിക്കുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സിനിമയുടെ സംഗീത സംവിധായകനായ ദീപക് ദേവ്. ഒരു അഭിമുഖത്തിലായിരുന്നു ദീപക്ക് ദേവിന്റെ പ്രതികരണം. അസ്രയേല്‍ എന്നാണോ മൂന്നാം ഭാഗത്തിന്റെ പേര് എന്ന ചോദ്യത്തിനാണ് ദീപക് ദേവ് മറുപടി നൽകിയിരിക്കുന്നത്. അങ്ങനെയാണ് പ്രതീക്ഷയെന്നും .
ഈ ഫ്രാഞ്ചൈസിന്റെ ഭാഗമായി വന്നു വീണ ചില തുടര്‍ച്ചകളാണ് അതെന്നുമായിരുന്നു ദീപക് ദേവിന്റെ പ്രതികരണം. ലൂസിഫർ ചെയ്തപ്പോൾ വളരെ ആധികാരികതയുള്ള ഒരു ശബ്ദം വേണമെന്നായിരുന്നു പ്രിത്വിരാജ് പറഞ്ഞെതെന്നും ദീപക് ദേവ് പറഞ്ഞു. ആ ശബ്ദത്തില്‍ ഒരു കാര്യം പറഞ്ഞാല്‍ കേള്‍ക്കെടാ എന്നൊരു സംഭവം ഉണ്ടാവണം. അവരുടെ ശബ്ദത്തില്‍ എമ്പുരാനേ എന്ന് വിളിച്ചുകഴിഞ്ഞാല്‍ എന്താണ് എമ്പുരാന് എന്ന് എല്ലാവരും ചോദിക്കണം. അത് ഞാനും ചോദിച്ചു. അപ്പോഴാണ് പൃഥ്വി പറഞ്ഞത് അത് അടുത്ത പടത്തിന്റെ പേരാണെന്ന്. ഇത്തവണയും പൃഥ്വി ചോദിച്ചു അടുത്ത പടത്തിന്റെ പേര് ദീദിയെക്കൊണ്ട് തന്നെ അനൗണ്‍സ് ചെയ്യിപ്പിക്കട്ടെ എന്ന്. അതും ഒരു പ്രഖ്യാപനമായി മാറി എന്നും ദീപക് ദേവ് പറഞ്ഞു