ഗാന്ധിനഗര്‍: കോട്ടയം ഗാന്ധിനഗര്‍ സ്കൂള്‍ ഓഫ് നഴ്സിംഗ് കോളേജിലെ റാഗിംങ്ങില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിളായ വിവേക്, രാഹുല്‍ രാജ്, ജീവ, സാമുവല്‍ ജോണ്‍, റിജില്‍ എന്നിവരെയാണ് ഇന്ന് പുലര്‍ച്ചെ ഹോസ്റ്റലില്‍ നിന്ന് ഗാന്ധി നഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെയും പ്രിന്‍സിപ്പലിന്റെയും പരാതിയിലാണ് അറസ്റ്റ്. മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളില്‍ നിന്നും അതിക്രൂരമായ റാഗിംഗിന് ഇരയായതാണ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ പരാതി. അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തു.
സീനിയര്‍ വിദ്യാര്‍ത്ഥികള്‍ കോമ്പസ് ഉപയോഗിച്ച് മുറിവേല്‍പ്പിക്കുകയും സ്വകാര്യ ഭാഗങ്ങളില്‍ ഡമ്പല്‍ തൂക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. മൂന്ന് മാസത്തോളം പീഡനങ്ങള്‍ തുടര്‍ന്നുവെന്നും വിദ്യാര്‍ത്ഥികള്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി. ഇവര്‍ക്കെതിരെ നേരത്തെ കേസെടുത്തിരുന്നു.