ഉത്തർപ്രദേശിലെ സംഭാലിൽ സന്ദർശനത്തിനായി പോകാൻ പ്രതിപക്ഷ നേതാവും എംപിയുമായ രാഹുൽ ഗാന്ധിയെയും വയനാട് എംപിയായ പ്രിയങ്ക ഗാന്ധിയെയും പൊലീസ് തടഞ്ഞു. ബാസിപൂർ അതിർത്തിയിൽ വെച്ച് പൊലീസ് ഇവരെ തടഞ്ഞത്.
ഒറ്റക്ക് പോകാമെന്ന് അറിയിച്ചിട്ടും രാഹുലിന് പൊലീസ് അനുമതി നൽകിയില്ല . അതേ തുടർന്ന് ഒന്നര മണിക്കൂർ കാത്ത് നിന്നിട്ട് രാഹുലും സംഘവും മടങ്ങി. സന്ദര്‍ശിക്കുന്നതില്‍ തന്നെ വിലക്കിയത് അവകാശലംഘനമാണെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു.
ഒരു പ്രതിപക്ഷ നേതാവെന്ന നിലയിലാണ് സംഭവ സ്ഥലം സന്ദർശിക്കാനായി താൻ എത്തിയതെന്നും ഇത് തന്റെ ഭരണഘടനാ അവകാശമാണെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയുടെ ചെറിയ പതിപ്പ് ഉയര്‍ത്തിക്കാട്ടിയായിരുന്നു രാഹുൽ ഗാന്ധി മാധ്യമങ്ങളോട് സംസാരിച്ചത്.