രാജ്യത്തെ യുവാക്കളും തൊഴിലാളികളും വെള്ള ടീഷര്‍ട്ട് ധരിച്ച് അസമത്വത്തിന് എതിരായ മുന്നേറ്റത്തില്‍ പങ്കുചേരണം എന്ന ആഹ്വാനം ചെയ്ത രാഹുല്‍ ഗാന്ധി . ഇതിനുവേണ്ടി #WhiteTshirtMovement ആരംഭിച്ചതായും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
നരേന്ദ്ര മോദി സര്‍ക്കാര്‍ ദരിദ്രര്‍ക്കുനേരെ പുറംതിരിഞ്ഞ് നില്‍ക്കുകയാണെന്നും ഇതിനെതിരായി പോരാടണമെന്നും ആവശ്യപ്പെട്ടാണ് ഈ വേറിട്ട രാഷ്ട്രീയ പ്രചാരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്ത്. ദരിദ്രരും സാധാരണക്കാരുമായ ജനങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തേണ്ടതും അവര്‍ക്ക് നീതി നേടിക്കൊടുക്കേണ്ടതും നമ്മള് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ് ഈനും രാഹുൽ ട്വിറ്ററിൽ കുറിച്ചു