അനീഷ എം എ: സബ് എഡിറ്റർ
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പില്‍ പാലക്കാട് നിയോജകമണ്ഡലത്തില്‍ നിന്നും വിജയിച്ച രാഹുല്‍ മാങ്കൂട്ടത്തിലും ചേലക്കര നിയോജകമണ്ഡലത്തില്‍ നിന്നും വിജയിച്ച യുആര്‍ പ്രദീപും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. നിയമസഭാ മന്ദിരത്തിലെ ആര് ശങ്കരനാരായണന് തമ്പി മെമ്പേഴ്സ് ലോഞ്ചില്‍ ഉച്ചയ്ക്ക് 12 മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ്.
ത്രികോണ മത്സരം അരങ്ങേറിയ പാലക്കാട് നിന്നും 18,724 ഭൂരിപക്ഷത്തിലാണ് രാഹുല്‍ വിജയം സ്വന്തമാക്കിയത്. ഷാഫിക്ക് പകരക്കാരനായി എത്തിയ രാഹുല്‍ മാങ്കൂട്ടത്തിലിന് കഴിഞ്ഞ പ്രാവശ്യത്തേക്കാള്‍ ഭൂരിപക്ഷത്തോടെ വിജയിക്കാനായി. ചേലക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ പരാജയപ്പെടുത്തിയാണ് യുആര്‍ പ്രദീപ് എല്‍ഡിഎഫ് കോട്ട നിലനിര്‍ത്തിയത്.