ന്യൂഡല്‍ഹി: ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ ഫെബ്രുവരി 15-ന് തിക്കിലും തിരക്കിലുംപെട്ട് യാത്രക്കാര്‍ മരിക്കാനിടായ സംഭവത്തിന്റെ ദൃശ്യങ്ങളുടെ ലിങ്കുകള്‍ സമൂഹിക മാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യണമെന്ന് എക്സിന് നോട്ടീസയച്ച് റെയില്‍വേ മന്ത്രാലയം.
അപകടത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങുന്ന 285 ലിങ്കുകള്‍ പിന്‍വലിക്കാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. 36 മണിക്കൂറിനുള്ളില്‍ നടപടി സ്വീകരിക്കാനാണ് നിര്‍ദേശം. ഇത്തരത്തിലുള്ള ദൃശ്യങ്ങള്‍ പങ്കുവെക്കുന്നത് ഇന്ത്യന്‍ റെയില്‍വേയുടെ പ്രവര്‍ത്തനത്തെത്തന്നെ ബാധിക്കുന്നതാണെന്നും എക്സിന്റെ നയങ്ങള്‍ക്ക് എതിരാണെന്നും നോട്ടീസില്‍ പറയുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.