സംസ്ഥാനത്ത് മഴ കനത്തതോടെ 5 ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.ഇടുക്കി ജില്ലയിലെ കല്ലാര്‍ക്കുട്ടി, ഇരട്ടയാര്‍, ലോവര്‍ പെരിയാര്‍, കല്ലാര്‍ ഡാമുകളിലും തൃശൂര്‍ ജില്ലയിലെ പെരിങ്ങല്‍ക്കുത്ത് ഡാമിലുമാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്.ഇതില്‍ കല്ലാര്‍ക്കുട്ടി, ലോവര്‍ പെരിയാര്‍, പെരിങ്ങല്‍ക്കുത്ത് ഡാമുകളുടെ സ്പില്‍വേകളിലൂടെ വെള്ളം പുറത്തേക്ക് ഒഴുക്കുന്നതായി കെഎസ്ഇബി അറിയിച്ചു.
ലോവര്‍ പെരിയാറില്‍ ജലസംഭരണ ശേഷിയുടെ നൂറ് ശതമാനമാണ് ഇപ്പോഴത്തെ ജലനിരപ്പ്. നിലവില്‍ 226.01 ക്യൂസെക് വെള്ളമാണ് ഇവിടെ സ്പില്‍ വേയിലൂടെ പുറത്ത് വിടുന്നത്. കല്ലാര്‍ക്കുട്ടി ഡാമിന്റെ ജലനിരപ്പ് 98.48 ശതമാനത്തിലേക്ക് എത്തിയിട്ടുണ്ട്. ഇവിടെ 181.59 ക്യൂസെക് വെള്ളവും തുറന്ന് വിടുന്നുണ്ട്. പെരിങ്ങല്‍ക്കുത്ത് ഡാമില്‍ 93.47 ശതമാനമാണ് നിലവിലെ ജലനിരപ്പ്. ഇവിടെ 185.50 ക്യുസെക് വെള്ളമാണ് തുറന്ന് വിടുന്നത്.