മുംബൈ:ഐപിഎലില്‍ ഇന്ന് രാജസ്ഥാന് റോയല്‍സ് മുംബൈ ഇന്ത്യന്‍സ് പോരാട്ടം.മുംബൈയുടെ ഹോം ഗ്രൗണ്ടായ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം.സീസണില്‍ മുംബൈയുടെ ആദ്യ ഹോം മത്സരവും റോയല്‍സിന്റെ ആദ്യ എവേ മത്സരവുമാണിത്.ഈ മത്സരത്തില്‍
മൂന്നാം വിജയം തേടിയാണ് റോയല്‍സ് ഇന്നിറങ്ങുന്നത്.ഇന്ന് വിജയം സ്വന്തമാക്കാന്‍ കഴിഞ്ഞാന്‍ സഞ്ജു പടയ്ക്ക് പോയിന്റെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താം.
കോണ്‍ഗ്രസിന് ആശ്വസിക്കാം; തിരഞ്ഞെടുപ്പ് കഴിയാതെ 3500 കോടി ഈടാക്കാന്‍ നടപടികളുണ്ടാവില്ല
സൂപ്പര്‍ ജയന്റ്സിനെതിരായ ആദ്യ മത്സരത്തില്‍ സഞ്ജുവും അര്‍ദ്ധ സെഞ്ച്വറി നേടിത്തിളങ്ങിയിരുന്നു. എന്നാല്‍ ഓപ്പണര്‍മാരായ യശസ്വി ജയ്സ്വാളും ജോസ് ബട്ലറും മികവിനൊത്ത പ്രകടനം പുറത്തെടുക്കാത്തത് നിരാശ നല്‍കിയിരുന്നു. ഈ താരങ്ങള്‍ കൂടി ഫോമിലെത്തിയാല്‍ രാജസ്ഥാനെതിരെ മുംബൈയ്ക്ക് വാങ്കഡെയില്‍ വിയര്‍ക്കേണ്ടിവരും.
ഡല്‍ഹിക്കെതിരായ കഴിഞ്ഞ മത്സരത്തിലെ ഹീറോ റിയാന്‍ പരാഗിലായിരിക്കും ഇന്നും രാജസ്ഥാന്റെ പ്രതീക്ഷ.ഡല്‍ഹിക്കെതിരായ മത്സരത്തില്‍ 45 പന്തില്‍ പുറത്താകാതെ 84 റണ്‍സാണ് പരാഗ് അടിച്ചുകൂട്ടിയത്.സീസണിലെ ആദ്യ വിജയം തേടിയാണ് മുംബൈ ഇന്ത്യന്‍സ് ആദ്യ ഹോം മത്സരത്തിന് ഇറങ്ങുന്നത്.സ്വന്തം കാണികള്‍ക്കു മുന്നില്‍ സീസണിലെ ആദ്യ പോയിന്റ് സ്വന്തമാക്കി തിരിച്ചുവരാമെന്ന പ്രതീക്ഷയിലാണ് ഹാര്‍ദ്ദിക്കും സംഘവും.സണ്‍റൈസേഴ്സിനോട് റെക്കോര്‍ഡ് വിജയലക്ഷ്യവും തോല്‍വിയും വഴങ്ങിയ ക്ഷീണം മാറ്റാന്‍ മുംബൈയ്ക്ക് ഇന്ന് വിജയം അനിവാര്യമാണ്.ആദ്യ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ മുംബൈ പരാജയം ഏറ്റുവാങ്ങി.