ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18-ാമത് സീസണില്‍ നിലനിര്‍ത്താനുള്ള താരങ്ങളുടെ പേര് സംബന്ധിച്ച റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.
രാജസ്ഥാന് റോയല്‍സിനെ സംബന്ധിച്ച് പ്രഥമ പരിഗണന ക്യാപ്റ്റന്‍ സഞ്ജു സാംസണിന് തന്നെയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സഞ്ജുവിന് 18 കോടി രൂപ നല്കി ടീമില്‍ നിലനിര്‍ത്താനാണ് ടീം മാനേജ്മെന്റിന്റെ നീക്കം. ബംഗ്ലാദേശിനെതിരായ അവസാന ടി20 മത്സരത്തിലെ വെടിക്കെട്ട് സെഞ്ച്വറിയോടെ മികച്ച ഫോമിലുള്ള സഞ്ജുവിനെ വിട്ട് കളയുന്നത് അബന്ധമാകുമെന്നാണ് ടീമിന്റെ വിലയിരുത്തല്‍.
2021ല്‍ രാജസ്ഥാന്റെ ക്യാപ്റ്റനായ സഞ്ജു 2022ലും 2024 ലും ടീമിനെ പ്ലേഓഫിലെത്തിച്ചിരുന്നു. ഐപിഎല്ലില്‍ 168 മാച്ചുകള്‍ കളിച്ചിട്ടുള്ള താരം മൂന്ന് സെഞ്ച്വറികളടക്കം 4419 റണ്‍സ് നേടിയിട്ടുണ്ട്.
സഞ്ജുവിന് പുറമെ യുവ താരം യശസ്വി ജയ്സ്വാളിനെയും രാജസ്ഥാന് നിലനിര്‍ത്തിയേക്കും. 18 കോടി രൂപ ടീം ഇതിനായി മാറ്റി വെക്കും. ടീമിന്റെ ഭാവി താരവും ക്യാപ്റ്റനുമായി താരത്തെ വളര്‍ത്തി കൊണ്ടുവരാനാണ് രാജസ്ഥാന്റെ പദ്ധതി.