പത്തനംതിട്ട : സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി രാജുഎബ്രഹാമിനെ തെരെഞ്ഞെടുത്തു. മുൻ എം എൽ എ ആണ് രാജു എബ്രഹാം. ജില്ലാ കമ്മറ്റിയിലേക്ക് പുതിയതായി 6 പേരെ തെരഞ്ഞെടുത്തു. മൂന്ന് ടേം പൂർത്തിയാക്കിയ നിലവിലെ ജില്ലാ സെക്രട്ടറി കെ പി ഉദയഭാനുവിനെ ജില്ലാ കമ്മറ്റി സ്ഥാനത്ത് നിന്ന് മാറ്റി.
കെ സി രാജഗോപാലൻ ,എസ് നിർമലാദേവി, ബാബു കോയിക്കലേത്ത്, കെ കെ ശ്രീധരൻ, പീലിപ്പോസ് എന്നിവരെയാണ് ജില്ലാ കമ്മിറ്റിയിൽ നിന്ന് മാറ്റിയിരിക്കുന്നത് . തിരുവല്ല ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്നും അച്ചടക്ക നടപടിയിലൂടെ നീക്കം ചെയ്യപ്പെട്ട ഫ്രാൻസിസ് വി ആന്റണിയെ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കോഴഞ്ചേരി ഏരിയ സെക്രട്ടറി ടി വി സ്റ്റാൻലിൻ, പട്ടിക ജാതി ക്ഷേമ സമിതി ജില്ലാ സെക്രട്ടറി സിഎം രാജേഷ്, ഇരവിപേരൂർ ഏരിയാ സെക്രട്ടറി ടി കെ സുരേഷ് കുമാർ, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബിനു ചന്ദ്രമോഹൻ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ബി നിസാം എന്നിവരെയാണ് പുതിയതായി ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
രാജു എബ്രഹാം റാന്നി റബർ മാർക്കറ്റിങ് സൊസൈറ്റി പ്രസിഡന്റ്, പത്തനംതിട്ടയിലെ ദേശാഭിമാനി ബ്യൂറോ ചീഫ്, പത്തനംതിട്ട പ്രസ് ക്ലബ്ബിന്റെ ജോയിന്റ് സെക്രട്ടറി, വിവിധ തൊഴിലാളി സംഘടനകളുടെ ഭാരവാഹി എന്നീനിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്