തെലുങ്ക് സിനിമ ലോകം ഏറെ ആകാഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രാംചരൺ നായകനായി എത്തുന്ന ഗെയിം ചേഞ്ചര്‍.ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിന് ശേഷം രാം ചരണ്‍ നായകനായി എത്തുന്ന ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഇപ്പോഴിതാ ജനുവരിയിൽ ഇറങ്ങുന്ന ചിത്രത്തിന് മുന്നോടിയായി രാം ചരണിന്റെ 256 അടി ഉയരമുള്ള കട്ടൗട്ട് സ്ഥാപിച്ചിരിക്കുകയാണ് ആരാധകർ .കുത്തബ് മിനാറിനെക്കാള്‍ ഉയരത്തിലുള്ള കട്ടൗട്ട് എന്നാണ് ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്.ഒരു താരത്തിന് വേണ്ടി തയ്യാറാക്കപ്പെട്ട ഏറ്റവും വലിയ കട്ടൗട്ടാണ് ഇതെന്നാണ് രാം ചരണ്‍ ഫാന്‍സ് അവകാശപ്പെടുന്നത്. കൂറ്റന്‍ കട്ടൗട്ട് സോഷ്യല്‍ മീഡിയയില്‍ ഇതിനകം വൈറലായി കഴിഞ്ഞു.
ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും സിരീഷും ചേര്‍ന്നാണ് ഗെയിം ചേഞ്ചര്‍ നിർമിക്കുന്നത് .2021 ഫെബ്രുവരി മാസത്തില്‍ പ്രഖ്യാപിച്ച ചിത്രമാണിത്. എന്നാല്‍ നിര്‍ത്തിവെച്ചിരുന്ന ഇന്ത്യന്‍ 2 വീണ്ടും എത്തിയതോടെ ചിത്രം നീണ്ടുപോവുകയായിരുന്നു. ചിത്രത്തിലെ ഗാനങ്ങളും ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു .കിയാര അദ്വാനിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. വില്ലനായി എത്തുന്നത് എസ് ജെ സൂര്യയാണ് . കൂടാതെ ഒരു വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.