ന്യൂഡല്‍ഹി:ആമിര്ഖാന് പിന്നാലെ രണ്‍വീര്‍ സിംഗിന്റെ പേരിലും ഡീപ് ഫേക്ക് വീഡിയോ.വാരണാസി സന്ദര്‍ശന സമയത്തെ അനുഭവം പങ്ക് വെച്ച വീഡിയോയാണ് ഡീപ് ഫേക്ക് വീഡിയോ നിര്‍മിക്കാന്‍ ഉപയോഗിച്ചത്.വോട്ട് ഫോര്‍ ന്യായ്, വോട്ട് ഫോര്‍ കോണ്‍ഗ്രസ് എന്ന പേരിലാണ് ട്വിറ്ററില്‍ വീഡിയോ പ്രത്യക്ഷപ്പെട്ടത്.തന്റെ പേരില്‍ ഫെയ്ക്ക് വീഡിയോ നിര്‍മിച്ചതിന് മുംബൈ സൈബര്‍ സെല്ലിന് താരം പരാതി നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ മാസം വാരാണസി നമോ ഘട്ടില്‍ പ്രശസ്ത ഡിസൈനര്‍ മനീഷ് മല്‍ഹോത്രയുടെ ഫാഷന്‍ ഷോയ്ക്ക് കൃതി സനോണിനൊപ്പം രണ്‍വീര്‍ എത്തിയിരുന്നു. ഷോയ്ക്ക് മുന്നോടിയായി ഇരു അഭിനേതാക്കളും വാരാണസിയിലെ വിശ്വനാഥ ക്ഷേത്രം സന്ദര്‍ശിക്കുകയും ആത്മീയാനുഭവങ്ങള്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. ഈ വീഡിയോയിലാണ് എഐ ഉപയോഗിച്ച് കൃതിമത്വം കാണിച്ചത്.
ആലപ്പൂഴയില്‍ പക്ഷിപ്പനി;താറാവുകളെ കൊന്നൊടുക്കും
നേരത്തെ മറ്റൊരു ബോളിവുഡ് നടനായ ആമിര്‍ഖാനെ ഉപയോഗിച്ചും ഡീപ് ഫേക്ക് വീഡിയോ നിര്‍മിക്കപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടിങ് പ്രചാരകന് കൂടിയായ ആമിര്ഖാന് ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും താന്‍ പിന്തുണ നല്‍കിയിട്ടില്ലെന്നും ഡീപ് ഫേക്ക് വീഡിയോ നിര്‍മിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും പറഞ്ഞു രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസിന് വേണ്ടി വോട്ട് അഭ്യാര്‍ത്ഥിച്ചാണ് ആമിര്‍ഖാന്റെ വ്യാജ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്.