തിരുവനന്തപുരം: ബലാത്സംഗ കേസില്‍ നടന് സിദ്ദിഖിനെ ഇന്നും ചോദ്യം ചെയ്ത് വിട്ടയച്ചു. കേസില്‍ രണ്ടാം തവണയാണ് സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായത്. എന്നാല്‍ പൊലീസ് ആവശ്യപ്പെട്ട രേഖകള്‍ ഇന്നും സിദ്ധിഖ് ഹാജരായില്ല.
2016ന് ശേഷം പരാതിക്കാരിയുമായി നിരന്തരമായി ഫോണ്‍ വിളിയോ ചാറ്റോ ഉണ്ടായിമുന്നില്ലെന്ന് സിദ്ദിഖ് പറഞ്ഞു. തിയറ്ററില്‍ വച്ച് കണ്ടതല്ലാതെ ഹോട്ടലിലേക്ക് വിളിച്ചിട്ടില്ല. ഹോട്ടലില്‍ വച്ച് പരാതിക്കാരിയെ കണ്ടിട്ടില്ലെന്ന മൊഴി ആവര്‍ത്തിച്ചു.
2016- 17 കാലത്ത് ഉപയോഗിച്ചിരുന്ന ക്യാമറ , ഐ പാഡ്,ഫോണ്‍ എന്നിവ കൈവശ മില്ലെന്ന് സിദ്ദിഖ് പൊലീസിനെ അറിയിച്ചു. പോലിസ് ആവശ്യപ്പെട്ട പ്രകാരം സിദ്ദിഖ് ഇന്ന് നാല് ബാങ്ക് അക്കൌണ്ട് രേഖകള്‍ കൈമാറി. നടനില്‍ നിന്ന് മൊഴിയൊന്നും രേഖപ്പെടുത്തിയിട്ടില്ല. ഇനി സുപ്രീം കോടതി കേസ് പരിഗണിച്ച ശേഷമേ സിദ്ദിഖിന്റെ കാര്യത്തില്‍ തുടര്‍ നടപടി ഉണ്ടാകൂ