ബലാത്സംഗ കേസിൽ സ്റ്റെർപ്രെദേശിൽ കോൺഗ്രസ് എംപി രാകേഷ് റാത്തോഡ് അറസ്റ്റിൽ .ഇതേ പരാതിയിൽ ജനുവരി 17 ന് രാകേഷ് റാത്തോഡിനെതിരെ കേസെടുത്തിരുന്നു. നാല് വർഷമായി തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന യുവതിയുടെ പരാതിയെ തുടർന്നാണ് രാകേഷ് റാത്തോഡിന്റെ അറസ്റ്റ്. വിവാഹം കഴിക്കാമെന്നും രാഷ്ട്രീയ ജീവിതം നയിക്കാമെന്നും വാഗ്ദാനം നൽകി കഴിഞ്ഞ നാല് വർഷമായി തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് യുവതിയുടെ പരാതി.
തെളുവുകളായി കോൾ വിശദാംശങ്ങളും കോൾ റെക്കോർഡിംഗുകളും യുവതി പോലീസിന് നൽകിയിട്ടുണ്ട്. ഉത്തർപ്രദേശിലെ സീതാപൂരിൽ നിന്നുള്ള ലോക്സഭാ എംപിയാണ് രാകേഷ് റാത്തോഡ്. ഇയാൾ കീഴടങ്ങിയതിനെ തുടർന്ന് അറസ്റ്റിലാവുകയായിരുന്നു. കനത്ത പോലീസ് സുരക്ഷയിലാണ് ഇയാളെ കോടതിയിൽ ഹാജരാക്കി. അതേസമയം ബുധനാഴ്ച അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ച് രാകേഷ് റാത്തോഡിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു.