കൊച്ചി: രാസലഹരി കേസില്‍ യൂട്യൂബർ ‘തൊപ്പി’യുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി. പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കിയത്. കേസില്‍ നിലവില്‍ നിഹാദ് പ്രതിയല്ലെന്ന് പാലാരിവട്ടം പൊലീസ് അറിയിച്ചു. നിഹാദ് ഉള്‍പ്പടെ ആറ് പേര്‍ക്കെതിരെയും കേസെടുത്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
യൂട്യൂബറായ തൊപ്പി എന്ന നിഹാദിന്റെ തമ്മനത്തെ താമസസ്ഥലത്ത് നിന്നാണ് രാസലഹരി പിടിച്ചെടുത്തത്. പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് നിഹാദ് ഒളിവില്‍ പോയത്. ഇയാള്‍ മുന്‍കൂര്‍ ജാമ്യം തേടി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ചിരുന്നു. വിഷാദത്തിലൂടെ കടന്നു പോവുകയാണെന്നും എല്ലാം അവസാനിപ്പിക്കുന്നുവെന്ന് പറഞ്ഞ് അടുത്തിടെ നിഹാദ് രംഗത്തെത്തുകയും ചെയ്തതിരുന്നു.