തിരുവനന്തപുരം: റേഷന്‍ കാര്‍ഡ് മസ്റ്ററിങ് നാളെ മുതല്‍ പുനരാരംഭിക്കും. ഇത് സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആര് അനില്‍ പറഞ്ഞു. റേഷന്‍ കടകള്‍ക്ക് പുറമേ സ്കൂളുകളിലും അങ്കണവാടികളിലും മസ്റ്ററിങ്ങിന് സൗകര്യമൊരുക്കും. എല്ലാ പ്രവര്‍ത്തി ദിനങ്ങളിലും മസ്റ്ററിംഗ് ഉണ്ടാകും. കിടപ്പ് രോഗികളുടെയും ശാരീരിക- മാനസിക വെല്ലുവിളി നേരിടുന്നവരുടെയും വീട്ടില്‍ വന്ന് മസ്റ്ററിങ് നടത്തും. ഒക്ടോബര്‍ എട്ടിന് മസ്റ്ററിങ് പൂര്‍ത്തിയാക്കും.
മുന്‍ഗണന വിഭാഗത്തില്‍ ഒരു കോടി 53 ലക്ഷം ആളുകളുണ്ട്. 45 ലക്ഷം ആളുകളാണ് മസ്റ്ററിങ് പൂര്‍ത്തിയാക്കിയത്. അംഗങ്ങളെല്ലാം നേരിട്ടെത്തി ഇ-പോസില്‍ വിരല്‍ പതിക്കണമെന്നും മന്ത്രി പറഞ്ഞു. 15-ാം തീയതിക്ക് മുന്‍പ് കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കുകയാണ് ലക്ഷ്യം. അന്തിമ റിപ്പോര്‍ട്ട് ഒക്ടോബര്‍ ഒന്‍പതിന് താലൂക്ക് സപ്ലൈ ഓഫിസര്‍മാര്‍ ജില്ലാ സപ്ലൈ ഓഫിസര്‍ക്ക് നല്‍കണം.
Thanks for sharing. I read many of your blog posts, cool, your blog is very good.