നിങ്ങൾ ഒരു സ്മാർട്ഫോൺ പ്രേമിയാണെങ്കിൽ തീർച്ചയായും നിങ്ങൾക്ക് സന്തോഷം തരുന്ന ഒരു വാർത്തയാകും ഇത്. റിയൽമി പി3 അൾട്രാ 5ജി ഉടൻ തന്നെ ഇന്ത്യൻ വിപണികളിലേക്ക് എത്തുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. കമ്പനി തന്നെയാണ് ഈ വിവരം നൽകിയിരിക്കുന്നത്.റിയൽമി പി3 അൾട്രാ 5ജി ഉടൻ ഇന്ത്യയിൽ പുറത്തിറങ്ങുമെന്ന് കമ്പനിയുടെ എക്സ് പോസ്റ്റിൽ പറയുന്നു. റിയൽമി പി3 പ്രോ 5ജി, റിയൽമി പി3എക്സ് 5ജി എന്നീ സെറ്റുകൾക്കൊപ്പം റിയൽമി പി3 അൾട്രാ 5ജിയും അണിചേരും.
12 ജിബി റാമും 256 ജിബി സ്റ്റോറേജുമായാണ് വരുന്നതെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. റിയൽമി പി3 അൾട്രയിൽ ഏകദേശം 6.7 ഇഞ്ച് പഞ്ച് ഹോൾ ഡിസ്പ്ലേ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് 120 ഹെർട്സ് റിഫ്രഷ് റേറ്റുള്ള അമോലെഡ് ഡിസ്പ്ലേ ആയിരിക്കാം എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്തായാലും വരും ദിവസങ്ങളിൽ തന്നെ റീൽമി കുടുംബത്തിൽ നിന്ന് പുതിയ ഫീച്ചറോടു കൂടി പുതിയ ഒരു ഫോൺ ഇന്ത്യൻ വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കാം.