കൊച്ചി: ‘അജയന്റെ രണ്ടാം മോഷണം’ സിനിമ വ്യാജമായി ചിത്രീകരിച്ച സംഭവത്തില്‍ തമിഴ് റോക്കേഴ്സിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കിടക്കാവുന്ന സീറ്റുകള്‍ ഉള്ള തിയറ്ററുകളാണ് ചിത്രീകരണത്തിനായി തിരഞ്ഞെടുക്കുന്നതെന്നും റീക്ലെയിനര്‍ സീറ്റില്‍ ഇരുന്നുകൊണ്ടാണ് സംഘം ഈ വിധം സിനിമകള്‍ ക്യാമറയില്‍ പകര്‍ത്തുന്നതെന്നും പ്രതികള്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞു.
തമിഴ്നാട്ടിലെയും ബെംഗ്ളൂരുവിലെയും മള്‍ട്ടിപ്ലക്സ് തിയറ്റുകളാണ് ഇതിനായി തിരഞ്ഞെടുക്കുന്നത്. റിക്ലെയിനര്‍ സീറ്റുകള്‍ക്കൊപ്പം പുതപ്പുകളും ലഭിക്കും. ഇതില്‍ ക്രമീകരിക്കുന്ന ക്യാമറകളിലാണ് സിനിമ പകര്‍ത്തുക. നാലോ അഞ്ചോ പേര് ചേര്‍ന്ന് മധ്യനിരയില്‍ തന്നെയാവും ടിക്കറ്റെടുക്കുക. ക്യത്യമായി ദൃശ്യങ്ങളും മെച്ചപ്പെട്ട സൗണ്ടും ലഭിക്കണമെങ്കില്‍ മധ്യഭാഗത്തെ സീറ്റുകളാണ് തെരഞ്ഞടുക്കുന്നത്.