സനാതനധര്‍മത്തെ വെല്ലുവിളിച്ച കോടിയേരി ബാലകൃഷ്ണന് ഇന്നുനമ്മളോടൊപ്പമില്ലെന്നും എത്രവേദനയാണ് അദ്ദേഹം ജീവിതത്തില്‍ ഏറ്റുവാങ്ങിയതെന്നും എന്ന ശോഭ സുരേന്ദ്രന്റെ പ്രസ്താവനയോടുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ താനില്ലെന്ന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്. കോഴിക്കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ശോഭാ സുരേന്ദ്രനുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് കെ സുരേന്ദ്രന്റെ മറുപടി. നേതാക്കളുടെ പരാമര്‍ശങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കുള്ള മറുപടി പറയാന്‍ താനില്ല എന്നായിരുന്നു സുരേന്ദ്രന്റെ മറുപടി.
എന്നാൽ കേന്ദ്ര ബഡ്ജറ്റിനെ കുറിച്ച് സുരേന്ദ്രൻ മാധ്യമങ്ങളോട് സംസാരിച്ചു.കേന്ദ്രബജറ്റില്‍ കേന്ദ്രത്തിന് കേരളത്തോട് അവഗണനയെന്ന് വ്യാപക രീതിയില്‍ പ്രചരിപ്പിക്കുന്നുവെന്നും ഇത് തെറ്റാണെന്നും സുരേന്ദ്രന് പറഞ്ഞുു. കണക്കുകള്‍ക്ക് കള്ളം പറയാനാവില്ലെന്നും കേന്ദ്രം കേരളത്തെ ബജറ്റില്‍ കൈയ്യയച്ച് സഹായിച്ചിട്ടുണ്ടെന്നും കെ സുരേന്ദ്രന് വ്യക്തമാക്കി. ഇഷ്ടമില്ലാത്ത അച്ചി തൊട്ടതൊക്കെ കുറ്റം എന്ന രീതിയിലാണ് കേരളത്തിന് കേന്ദ്രത്തോട് ഉള്ള മനോഭാവം എന്നും സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. കൂടാതെ സംസ്ഥാനത്തെ ആരോഗ്യ രംഗത്തെയും സുരേന്ദ്രൻ പരിഹസിച്ചു. അതേസമയം ടോളിനെതിരെ സമരം ചെയ്തവര്‍ ഇപ്പോള്‍ മുക്കിന് മുക്കിന് ടോള്‍വക്കുമെന്നാണ് പറയുന്നതെന്നും സുരേന്ദ്രന് പറഞ്ഞു