വയനാട് പുനരധിവാസത്തിൻ്റെ ഭാഗമായി രണ്ട് എസ്റ്റേറ്റുകളിലായി മോഡൽ ടൗൺഷിപ്പ് നിർമ്മിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം.
കൽപ്പറ്റയിലെ എസ്റ്റേറ്റിൽ അഞ്ച് സെന്റിലും നെടുമ്പാലയിലെ ടൗൺഷിപ്പിൽ 10 സെന്റിലും ആയിരിക്കും വീട് നിർമാണം. ഭാവിയിൽ മുകളിൽ നില കെട്ടാവുന്ന വിധത്തിലുള്ള വീടുകളാവുമെന്നും ചീഫ് സെക്രട്ടറി ശാദരാ മുരളീധരൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ആശുപത്രി ,മാർക്കറ്റ് ,കളിസ്ഥലം ,അങ്കണവാടി,സ്കൂൾ,മാർക്കറ്റ് പാർക്കിംഗ് തുടങ്ങി എല്ലാ സ്വാകര്യങ്ങളും ടൗൺഷിപ്പിൽ ഉണ്ടാകും.2024 ൻ്റെ ദുഃഖമായിരുന്നു വയനാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഏറ്റവും വേഗം പുനരധിവാസം നടപ്പാക്കാനാണ് ശ്രമിച്ചത്. സമഗ്രവും സുതാര്യവുമായ സംവിധാനം നടപ്പാക്കും. സമയബന്ധിതമായി പദ്ധതി നടപ്പാക്കൽ ഉറപ്പാക്കും. കൂടാതെ വീട് വച്ച് നൽകൽ മാത്രമല്ല ഉപജീവന ചുറ്റുപാട് അടക്കമാണ് പുനരധിവാസം നടപ്പിലാക്കുക എന്നും സന്നദ്ധരായ എല്ലാവരേയും കൂടെ കൂട്ടുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വീട് വച്ച് നൽകൽ മാത്രമല്ല ഉപജീവന ചുറ്റുപാട് അടക്കമാണ് പുനരധിവാസം നടപ്പിലാക്കുക: മുഖ്യമന്ത്രി
ആശുപത്രി ,മാർക്കറ്റ് ,കളിസ്ഥലം ,അങ്കണവാടി,സ്കൂൾ,മാർക്കറ്റ് പാർക്കിംഗ് തുടങ്ങി എല്ലാ സ്വാകര്യങ്ങളും ടൗൺഷിപ്പിൽ ഉണ്ടാകും

Leave a comment
Leave a comment