പുതുമുഖ നടിമാരിൽ ചെറിയ കാലഘട്ടം കൊണ്ട് ശ്രദ്ധ പിടിച്ച്പറ്റിയ താരമാണ് വിൻസി അലോഷ്യസ്. മികച്ച കഥാപാത്രങ്ങൾ കൊണ്ട് സംസ്ഥാന പുരസ്കാരം വരെ സ്വന്തമാക്കിയ താരം നടത്തിയ വെളിപ്പെടുത്തലാണ് സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാവിഷയം. കാനില്‍ പുരസ്ക്കാരം നേടിയ ‘ഓള് വി ഇമാജിന്‍ ആസ് ലൈറ്റ്’ എന്ന ചിത്രത്തിലേക്ക് തന്നെ പരിഗണിച്ചിരുന്നെന്നും എന്നാൽ അഹങ്കാരം കേറി നിൽക്കുന്നതിനാൽ ആ സിനിമ വേണ്ടെന്ന് വെച്ചുവെന്നുമായിരുന്നു വിന്‍സിയുടെ വെളിപ്പെടുത്തൽ.
ഒരു ചടങ്ങില്‍ സംസാരിക്കുന്നതിനിടെയായിരുന്നു വിന്‍സിയുടെ പ്രതികരണം. പ്രാർത്ഥനയും നന്മയും ചെയ്തിരുന്ന സമയത്ത് തനിക് ലഭിക്കേണ്ടത് ലഭിച്ചരുന്നെന്നും എന്നാൽ ഇപ്പോൾ ഉയർച്ചയിൽ നിന്ന് താഴേക്ക് എത്തി നിൽക്കുകയാണ്. ‘ഒരു കുമ്പസാരം പോലെ നിങ്ങളോട് പറയാം, എന്റെ വീട്ടുകാർക്ക് ഒന്നും അറിയില്ല. അഹങ്കാരം കേറിയ സമയത്താണ് ഒരു സിനിമ എനിക്ക് വരുന്നത്. ആ സിനിമ വന്നപ്പോള്‍ എനിക്ക് പറ്റിയ സിനിമയല്ല എന്ന് പറഞ്ഞ് ഒഴിവാക്കി വിട്ടു. ആ ചിത്രം ഇപ്പോള്‍ കാന്‍സില്‍ അവരെ എത്തി നില്ക്കുന്ന ഒരു സിനിമയാണ്. ‘ഓള് വി ഇമാജിന്‍ ആസ് ലൈറ്റ്’ എന്നാണ് ആ സിനിമയുടെ പേര് എന്നായിരുന്നു നടിയുടെ പ്രതികരണം.