കൊച്ചി: സിനിമാ നടന്മാര്ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച ആലുവ സ്വദേശിനിക്കെതിരെ പരാതി. മൂവാറ്റുപുഴ സ്വദേശിനിയാണ് ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്. ലൈംഗികാരോപണം ഉന്നയിച്ച ആലുവ സ്വദേശിനി തന്നെ പതിനാറ് വയസുള്ളപ്പോള്‍ സെക്സ് മാഫിയയ്ക്ക് വില്ക്കാന് ശ്രമിച്ചതായാണ് ആരോപണം. നിലവില്‍ ഇത് സംബന്ധിച്ച് യുവതി ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. യുവതിയുടെ പരാതിയില്‍ ഇന്ന് തെളിവെടുപ്പുണ്ടാകും.
2014-ല്‍ അമ്മയുടെ സഹോദരിയുടെ മകളാണ് തന്നെ വില്ക്കാന് ശ്രമിച്ചതെന്ന് യുവതി പറഞ്ഞു. അഞ്ചോളം സിനിമയില്‍ അഭിനയിച്ചിരുന്ന ചെന്നൈയിലായിരുന്നു താമസം. സിനിമയില്‍ അഭിനയിക്കാന്‍ അവസരം ഒരുക്കാമെന്നും ഓഡിഷനില്‍ പങ്കെടുക്കാം എന്നൊക്കെയായിരുന്നു പറഞ്ഞിരുന്നതെന്നും യുവതി പറഞ്ഞു. ഓഡിഷനെന്ന് പറഞ്ഞ് ഹോട്ടലിലേക്ക് കൊണ്ടുപോയി. അവിടെ ഒരു മുറിയില്‍ അഞ്ചോളം ആളുകള്‍ ഉണ്ടായിരുന്നു. അവരില്‍ നിന്ന് മോശം പെരുമാറ്റം ഉണ്ടായേന്നും ശരിയല്ലെന്ന് തോന്നിയതോടെ താന്‍ ബഹളംവെച്ച് ഇറങ്ങിപ്പോരുകയായിരുന്നുവെന്നും യുവതി പറഞ്ഞു.