സ്വർണത്തിന് ഇന്നും വിലകുറഞ്ഞു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 7510 രൂപയും പവന് 60080 രൂപയുമായി.18 കാരറ്റ് സ്വര്‍ണ വിലയിലും ഇന്ന് കുറവുണ്ട്. ഗ്രാമിന് 20 രൂപ കുറഞ്ഞ് 6200 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളിവിലയില്‍ ഇന്ന് വ്യത്യാസമില്ല. ഗ്രാമിന് 98 രൂപതന്നെയാണ് വിപണിവില. മൂന്നാഴ്ച കൊണ്ട് 3200 രൂപ വര്‍ധിച്ചശേഷമാണ് സ്വര്‍ണവിലയില്‍ രണ്ടു ദിവസമായി നേരിയ കുറവ് അനുഭവപ്പെടുന്നത്. വരാനിരിക്കുന്ന ഫെഡ് റിസര്‍വ് യോഗവും കേന്ദ്ര ബജറ്റും സ്വര്‍ണവിപണിയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.