യു.എസ്. ആസ്ഥാനമായ ഇന്‍വെസ്റ്റ്മെന്റ് റിസര്‍ച്ച് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. സ്ഥാപകന്‍ നേറ്റ് ആന്ഡേഴ്സണ് ആണ് ഇക്കാര്യം അറിയിച്ചത്. അദാനി ഗ്രൂപ്പിനെതിരേയും യു.എസ്. കമ്പനിയായ നികോലയ്ക്കുമെതിരേ ഹിന്‍ഡന്‍ബര്‍ഗ് പുറത്തുവിട്ട റിപ്പോര്‍റ്റുകൾ വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടുകളുടെ ഫലമായി കോടിക്കണക്കിന് രൂപയുടെ നഷ്ടം അദാനി ഗ്രൂപ്പ് നേരിടുകയും ചെയ്തു. ഓഹരിമൂല്യത്തില്‍ കൃത്രിമത്വം കാണിച്ചു എന്ന റിപ്പോര്‍ട്ട് അദാനിക്ക് കനത്ത തിരിച്ചടി നല്കി. ഹിന്‍ഡന്‍ബര്‍ഗിന്റെ ആരോപണത്തെത്തുടര്‍ന്ന് അദാനി ഗ്രൂപ്പിന്റെ വിപണി മൂല്യത്തിന്റെ വലിയൊരു ഭാഗം ഇല്ലാതായി. എന്നിരുന്നാലും, ഓഹരി വിപണിയിലെ മിക്ക നഷ്ടങ്ങളും പിന്നീട് ഗ്രൂപ്പ് തിരിച്ചുപിടിച്ചു.
2017 ആരംഭിച്ച സ്ഥാപനം വിവാദമായ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ മുന്‍പന്തിയില്‍ ഇടം നേടിയതാണ്.പല കമ്പനികളുടെയും വ്യാജ അവകാശവാദങ്ങള്‍ ഹിന്‍ഡന്‍ബര്‍ഗ് തുറന്നു കാട്ടുകയും ചെയ്തു. അദാനി കമ്പനിക്ക് എതിരായ തുറന്നു പറച്ചിൽ ഹിന്‍ഡന്‍ബര്‍ഗിന്റെ ഖ്യാതി വർധിപ്പിച്ചിരുന്നു. അതേസമയം, എന്തുകൊണ്ടാണ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. പ്രത്യേകിച്ച് ഒരു കാരണവുമില്ല- എന്തെങ്കിലും ഭീഷണിയോ ആരോഗ്യപ്രശ്നമോ വ്യക്തിപരമായ കാരണങ്ങളോ ഒന്നുമില്ല. എന്റെ ജീവിതത്തിലെ ഒരു അധ്യായമായാണ് ഹിന്‍ഡന്‍ബര്‍ഗിനെ കണക്കാക്കുന്നത്, അല്ലാതെ എന്നെ നിര്‍വചിക്കുന്ന ഒന്നായല്ല, ആന്ഡേഴ്സണ് കൂട്ടിച്ചേര്‍ത്തു.