മുണ്ടക്കൈ ദുരിതബാധിതരില്‍ കൂടുതല്‍ ആളുകളുടെ വായ്പ എഴുതിത്തള്ളുമെന്ന് കേരള ബാങ്ക് വൈസ് പ്രസിഡന്റ് എംകെ കണ്ണന്.കേരള ബാങ്കിന്റെ മാതൃക മറ്റ് ബാങ്കുകളും പിന്തുടരണം എന്നും എംകെ കണ്ണന് പറഞ്ഞു.ചൂരല്‍മല ബ്രാഞ്ചില്‍ നിന്ന് ആകെ നല്കിയ വായ്പ 55 ലക്ഷമാണ്.അതില്‍ ഒരു ഭാഗമാണ് ഇപ്പോള്‍ എഴുതിത്തള്ളിയത്. തുടര്‍ പരിശോധന നടത്തി ആവശ്യമെങ്കില്‍ കൂടുതല്‍ പേരുടെ വായ്പ എഴുതിത്തള്ളുമെന്നും അദ്ദേഹം പറഞ്ഞു.
കോര്‍പ്പറേറ്റുകളുടെ കോടിക്കണക്കിന് രൂപയാണ് ബാങ്കുകള്‍ എഴുതിത്തള്ളുന്നത്.സമാനതകളില്ലാത്ത ദുരന്തത്തില്‍ പെട്ടവരുടെ വായ്പ എഴുതിത്തള്ളാന്‍ ബാങ്കുകള്‍ തയ്യാറാകണമെന്നും എംകെ കണ്ണന് കൂട്ടിച്ചേര്‍ത്തു.ചൂരല്‍മല ശാഖയിലെ ദുരന്തബാധിതരുടെ വായ്പകള്‍ കേരളാ ബാങ്ക് എഴുതിത്തള്ളിയിരുന്നു.നിലവില്‍ പ്രാഥമിക പട്ടികയില്‍ 9 പേരുടെ വായ്പകളാണ് എഴുതിതള്ളാന്‍ തീരുമാനിച്ചിരിക്കുന്നത്. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേരള ബാങ്ക് ചൂരല്‍മല ശാഖയിലെ വായ്പക്കാരില്‍ മരണപ്പെട്ടവരുടെയും ഈടു നല്കിയ വീടും വസ്തുവകകളും നഷ്ടപ്പെട്ടവരുടെയും മുഴുവന്‍ വായ്പകളും എഴുതി തള്ളുന്നതിനാണ് ബാങ്ക് ഭരണസമിതി യോഗം തീരുമാനിച്ചത്.