ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗും ഭാര്യ ആരതി അഹ്ലാവത്തും 20 വര്‍ഷത്തെ വിവാഹ ജീവിതം അവസാനിപ്പിക്കുന്നുവെന്ന് റിപ്പോർട്ട്. ഇരുവരും മാസങ്ങളായി വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്നും വിവാഹമോചനത്തിനത്തിലേക്ക് നീങ്ങുകയാണെന്നും ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
ഇരുവരും പരസ്പരം ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തതും അഭ്യൂഹങ്ങള്ക്കിടയായി. അടുത്തിടെ പാലക്കാട്ടെ വിശ്വ നാഗയക്ഷി ക്ഷേത്രത്തില്‍ സെവാഗ് സന്ദര്‍ശനം നടത്തിയിരുന്നു. സേവാഗിനും ആരതിക്കും രണ്ട് ആണ്‍കുട്ടികളാണ് ഉള്ളത്. 17-കാരന് ആര്യവീറും 14 വയസ്സുകാരന് വേദാന്തും. 2004-ലായിരുന്നു ഇവരുടെ വിവാഹം. എന്നാൽ വേര്‍പിരിയല്‍ സംബന്ധിച്ച് സെവാഗോ ആരതിയോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.