ന്യൂഡൽഹി: ഇന്ത്യയുടെ 76-ാമത് റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കുക ഇന്തോനേഷ്യന്‍ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ. ജനുവരി 25 ന് അദ്ദേഹം ഇന്ത്യയിൽ എത്താനാണ് സാധ്യത. രാഷ്ട്രപതി ഭവനില്‍ നടക്കുന്ന അറ്റ് ഹോം വിരുന്നിലും സുബിയാന്തോ പങ്കെടുക്കും. ഇൻഡോനേഷ്യൻ പ്രസിഡണ്ട് ആയതിനു ശേഷമുള്ള ആദ്യ ഇന്ത്യ സന്ദര്‍ശനമാണിത്. ഇന്തോനേഷ്യയുടെ പ്രതിരോധ മന്ത്രിയായിരിക്കെ 2020ല്‍ സുബിയാന്തോ ഡല്‍ഹി സന്ദര്‍ശിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ സുദൃഢമാക്കാൻ സുബിയാന്തോയുമായുള്ള കൂടിക്കാഴ്ച സഹായിക്കുമെന്നും കേന്ദ്രസർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.