സൂര്യ- കാർത്തിക് സുബ്ബരാജ് കോംബോയിൽ വരുന്ന റെട്രോയുടെ റിലീസ് തീയതി പുറത്ത്. ചിത്രം 2025 മെയ് 1ന് ആഗോളമായി റിലീസ് ചെയ്യും എന്ന് ഔദ്യോഗിക പ്രഖ്യാപനം. സൂര്യയും കാർത്തിക് സുബ്ബരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് റെട്രോ. ആക്ഷനും റൊമാൻസും കൂടിക്കലർന്ന ചിത്രം, കങ്കുവയുടെ കനത്ത പരാജയത്തിന് ശേഷം സൂര്യയുടെതായി ഇറങ്ങുന്ന ചിത്രമാണ്. സൂര്യയുടെ 44-ാം ചിത്രമായി ഒരുങ്ങുന്ന റെട്രോ താരത്തിന്റെ ഒരു വമ്പൻ തിരിച്ചുവരവാകും എന്നാണ് ആരാധകരുടെ പ്രതീക്ഷ.
പൂജ ഹെഗ്ഡെ, ജോജു ജോര്‍ജ്, ജയറാം, നാസര്‍, പ്രകാശ് രാജ്, സുജിത് ശങ്കര്‍, എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളാണ്. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീതം.